സൂറത്തുൽ അഅ്‌റാഫ്

*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        *دِرَاسَةٌ صَغِيرَةٌ*
〰〰〰🔘🔘 🔘🔘〰〰〰


 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 000💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

അല്‍ അഅ്‌റാഫ് എന്നാണ് ഈ സൂറയുടെ പേര്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ഇടക്ക് നിര്‍ണയിക്കപ്പെട്ട അതിര്‍ത്തി പ്രദേശമാണ് അഅ്‌റാഫ്. ഈ സൂറയിലെ 46, 48 സൂക്തങ്ങളില്‍ ആ പദം വരുന്നുണ്ട്. ആ അതിര്‍ത്തി പ്രദേശത്ത് നിലകൊള്ളുന്ന ആളുകളെ സംബന്ധിച്ചാണിവിടെ പരാമര്‍ശം. അങ്ങനെയുള്ള വിവരണം ഇതിലുള്ളതുകൊണ്ടു തന്നെയാണ് അധ്യായത്തിന് ആ പേര്‍ ലഭിച്ചത്. മക്കയിലാണ് അവതരണം. ഏറ്റം വലിയ മക്കീ അധ്യായങ്ങളിലൊന്നുമത്രേ ഇത്. സൂക്തങ്ങളുടെ എണ്ണം ഇരുന്നൂറ്റി ആറാണ്. ''മൂവായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചു പദങ്ങളാണിതിലുള്ളത്. പതിനാലായിരത്തി മുന്നൂറ്റിപ്പത്ത് അക്ഷരങ്ങളും. മീം, നൂന്‍, ദാല്, ലാം എന്നീ നാലിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങളുടെ അന്ത്യം. എന്നാല്‍ ദാലിലും മീമിലും അവസാനിക്കുന്ന ഓരോ ആയത്ത് മാത്രമേയുള്ളൂ-ഒന്നാം സൂക്തവും നൂറ്റി അഞ്ചാം സൂക്തവും.'' 
  (ബസ്വാഇര്‍ 1:203) 

 കഴിഞ്ഞ അധ്യായത്തില്‍ ഏകദൈവ വിശ്വാസത്തിന്റെ ആവശ്യകത സയുക്തികം എടുത്തുകാട്ടി. ബഹുദൈവവിശ്വാസത്തിന്റെ ദുഷ്ഫലങ്ങളും ഇവിടെ ചൂണ്ടിക്കാണിച്ചു. പൊതുവെ മക്കീസൂറകളുടെ അടിസ്ഥാനപ്രമേയങ്ങളെപ്പോലെ ഇതിലും ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍, അല്ലാഹു ﷻ വിന്റെ ഏകത്വം, പുനരുത്ഥാനം, പാരത്രിക രക്ഷാശിക്ഷകള്‍, പ്രവാചകത്വത്തിന്റെ കാര്യങ്ങള്‍, തുടങ്ങിയവ പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി ﷺ യുടെ നിസ്തുലമായ അമാനുഷിക ദൃഷ്ടാന്തമാണെന്നനുസ്മരിച്ചുകൊണ്ടാണ് സൂറയുടെ ആരംഭം. മനുഷ്യരാശിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അനുഗ്രഹം കൂടിയത്രെ ഖുര്‍ആന്‍. അതുകൊണ്ട് അത് തള്ളിക്കളയുകയെന്നത് ഏറ്റം വലിയ അവിവേകവും ബുദ്ധിശൂന്യതയുമത്രെ. 

 ആദം നബി(അ) എന്ന ആദ്യപിതാവില്‍ നിന്നാണ് മനുഷ്യരാശി ഉത്ഭവിച്ച് പരന്നുവ്യാപിച്ചത്. മലക്കുകളെ സുജൂദ് ചെയ്യിച്ച് ഈ ആദിപിതാവിന്റെ ബഹുമതി അല്ലാഹു ﷻ തെളിയിച്ചതാണല്ലോ. എന്നിട്ട് സ്വര്‍ഗത്തില്‍ വസിക്കുകയായിരുന്ന ആദിപിതാവിനെ പിശാചാണ് വഴി തെറ്റിച്ചത്. അതിന്റെ ഫലമോ? അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടതായി വന്നു. ഈ പിശാച് ആദംനബി(അ)ന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ സന്തതികളുടെ, മുഴുവന്‍ മനുഷ്യരാശിയുടെയും ആജന്മശത്രുവാണ്; ബദ്ധവൈരിയാണ്. അവന്‍ മനുഷ്യന്റെ മുന്നിലും പിന്നിലുമൊക്കെ നടക്കുന്നുണ്ട്. ആദമിന്റെ സന്തതികളെ വഴിതെറ്റിക്കുകയാണ് ലക്ഷ്യം- ഇക്കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. 

 ആദംനബി(അ)നെ ദുരുദ്ദേശ്യപരമായി ഇബ്‌ലീസ് സമീപിച്ചതും തന്റെ കുതന്ത്രങ്ങളില്‍ ആദം നബി(അ) അകപ്പെട്ടുപോയതും വിവരിച്ചിരിക്കുന്നു. തന്റെ പ്രിയപ്പെട്ട അടിമകള്‍ ഈ ദുഷ്ടന്റെ കെണിയില്‍ പെട്ടുപോകരുതെന്ന് കാരുണ്യപൂര്‍വം അല്ലാഹു ﷻ ഗുണദോഷിക്കുകയാണ്. ''യാ ബനീ ആദം'' (ആദമിന്റെ സന്തതികളേ) എന്ന അഭിസംബോധനയില്‍ ആ കാരുണ്യം മുഴച്ചുനില്‍ക്കുന്നത് കാണാം. ഈ സൂറയില്‍ നാലു പ്രാവശ്യം ആ സംബോധന ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. വേറെ യാസീനില്‍ ഒറ്റ പ്രാവശ്യം മാത്രമേ ഈ വിളി ഖുര്‍ആനില്‍ കാണൂ. കൂടാതെ അന്ത്യനാളിലെ ചില രംഗങ്ങള്‍ ഹൃദയസ്പൃക്കായി ഈ അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വര്‍ഗക്കാര്‍, അഅ്‌റാഫുകാര്‍, നരകക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ പരസ്പരം നടത്തുന്ന ചില സംസാരങ്ങളും ചര്‍ച്ചകളും അവിടെ കാണാം. 

 മുന്‍കാല പ്രവാചകന്മാരുടെ ചരിത്രത്തിലെ പല രംഗങ്ങളും ഈ അധ്യായം ഉള്‍ക്കൊണ്ടിട്ടുണ്ട്. തിരുനബി ﷺ അന്ത്യപ്രവാചകരും അവിടത്തെ അനുയായികളായ നാം അന്തിമസമുദായവുമാണല്ലോ. ഗതകാല പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും ചരിത്രങ്ങളില്‍ നിന്ന് നമുക്ക് ഒട്ടുവളരെ വസ്തുതകള്‍ ഗ്രഹിക്കാനുണ്ടാകും. അവര്‍ക്കൊക്കെ മുമ്പിലുയര്‍ന്ന പ്രതിബന്ധങ്ങളും മതില്‍ക്കെട്ടുകളും പലപ്പോഴും രാജകീയവും അത്യുന്നതതലത്തിലുള്ളവയുമായിരുന്നു. പക്ഷേ, ദൃഢമായ സത്യവിശ്വാസത്തിനു മുമ്പില്‍ സത്യനിഷേധികളുടെ കോട്ടക്കൊത്തളങ്ങളൊക്കെ തകര്‍ന്ന് തരിപ്പണമായി. ആ ജാജ്ജ്വല്യമാനമായ ചരിത്രത്തില്‍ നിന്നാണ് ഖുര്‍ആന്റെ അനുയായികളും ആവേശമുള്‍ക്കൊള്ളേണ്ടത്. പ്രവാചകചരിത്രത്തില്‍ മൂസാനബി(അ)ന്റേത് ഏറെ വിസ്തരിച്ചുതന്നെ ഇതില്‍ പറയുന്നുണ്ട്. സൂറയുടെ മൂന്നില്‍ രണ്ടുഭാഗവും അതാണെന്ന് പറയാം. സൂക്തം 103 മുതല്‍ 171 വരെയും അതാണ് വിഷയം. 

 പിന്നീട് അല്ലാഹു ﷻ വിന്റെ ദീനിനെയും ഇല്‍മിനെയും ഭൗതികതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറവെച്ച് വഴിതെറ്റുന്ന പണ്ഡിതന്മാര്‍ക്കുള്ള കനത്ത താക്കീതാണ് വരുന്നത്. ''ബല്‍ആമുബ്‌നു ബാഊറാ'' എന്ന കുപ്രസിദ്ധ പണ്ഡിതന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടി സഗൗരവമായ ആ യാഥാര്‍ത്ഥ്യം അല്ലാഹു ﷻ അവതരിപ്പിക്കുന്നുണ്ട്

 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 001💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*المص ﴿١﴾*

*അലിഫ് ലാം മീം സ്വാദ്‌*

*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
           

 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        *دِرَاسَةٌ صَغِيرَةٌ*
〰〰〰🔘🔘 🔘🔘〰〰〰


 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 002💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*كِتَابٌ أُنزِلَ إِلَيْكَ فَلَا يَكُن فِي صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِ وَذِكْرَىٰ لِلْمُؤْمِنِينَ ﴿٢﴾*

*(നബിയേ) ഇതു താങ്കള്‍ക്ക്‌ അവതരിപ്പിച്ചുതന്ന ദിവ്യഗ്രന്ഥമാകുന്നു. അതുകൊണ്ട്‌ ഇതിനെ സംബന്ധിച്ച്‌ താങ്കളുടെ ഹൃദയത്തില്‍ ഇടുക്കമൊന്നും ഉണ്ടാകരുത്‌. ഇതുമുഖേന (സത്യനിഷേധികളെ) താങ്കള്‍ താക്കീത്‌ ചെയ്യുവാനും സത്യവിശ്വാസികളെ ഓര്‍മപ്പെടുത്തുവാനുമായിട്ടാണ്‌ (അവതരിപ്പിച്ചുതന്നിട്ടുള്ളത്‌.)*

*🔘 വിശദീകരണം :-*

   വിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങളുടെ ആരംഭത്തില്‍ കാണുന്ന ഖണ്ഡിതാക്ഷരങ്ങള്‍ക്ക്‌ മഹാന്മാരായ മുഫസ്സിറുകള്‍ കൊടുത്ത ചില വ്യാഖ്യാനങ്ങള്‍ അധ്യായം 2:1 ന്റെ വിശദീകരണത്തില്‍ വിവരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന്‌ ആധാരമായ അല്ലാഹു ﷻ വിന്റെ സന്ദേശം നബി ﷺ ജനങ്ങളെ കേള്‍പ്പിച്ചപ്പോള്‍ അവരത്‌ ചെവിക്കൊണ്ടില്ലെന്ന്‌ മാത്രമല്ല നബി ﷺ യെ കഠിനമായി മര്‍ദിക്കുവാനും അവിടത്തെ മാര്‍ഗത്തില്‍ വമ്പിച്ച പ്രതിബന്ധങ്ങള്‍ വലിച്ചുവെക്കുവാനുമാണ്‌ തുനിഞ്ഞത്‌. 

 അതിന്റെ ഫലമായി നബി ﷺ ക്ക്‌ അപാരമായ ദുഃഖം നേരിട്ടു. അതിനെ സംബന്ധിച്ച്‌ നബി ﷺ യെ സമാധാനിപ്പിച്ചിരിക്കുകയാണ്‌ രണ്ടാം വാക്യം വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു ﷻ വിങ്കല്‍ നിന്നുള്ള സന്ദേശമാണ്‌; ഇന്നല്ലെങ്കില്‍ നാളെ അതിന്റെ മുന്നില്‍ ജനങ്ങള്‍ മുട്ടുകുത്തും; സത്യനിഷേധികള്‍ക്ക്‌ താക്കീതും സത്യവിശ്വാസികള്‍ക്ക്‌ തത്ത്വോപദേശവുമാണത്‌; അതെത്തിച്ചുകൊടുക്കല്‍ മാത്രമാണ്‌ താങ്കളുടെ ഉത്തരവാദിത്തം; ആ പ്രബോധനം നിര്‍വഹിച്ചിട്ടും അവര്‍ നിരാകരിച്ചാല്‍ താങ്കള്‍ ദുഃഖിക്കേണ്ടതില്ല- ഇതെല്ലാമാണ്‌ ഈ വാക്യത്തില്‍ പറയുന്നത്‌.


*💧ആയത്ത് : 003💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ ﴿٣﴾*

*(ജനങ്ങളേ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അവതരിച്ചുകിട്ടിയതിനെ പിന്‍പറ്റുക; അവനെ വിട്ട്‌ മറ്റു രക്ഷാധികാരികളെ പിന്‍പറ്റരുത്‌. നിങ്ങള്‍ അല്‍പം മാത്രമേ ചിന്തിക്കുന്നുള്ളൂ.*

*🔘 വിശദീകരണം :-*

   ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ചില വസ്‌തുതകള്‍ പറയുകയാണ്‌: നിങ്ങളുടെ സംരക്ഷകനായ അല്ലാഹു ﷻ വിങ്കല്‍ നിന്ന്‌ അവതരിച്ചതാണ്‌ ഈ മഹത്ഗ്രന്ഥം. അതിനെ പിന്‍പറ്റുന്നതിലാണ്‌ നിങ്ങളുടെ ഇരുലോക സൗഭാഗ്യവും സ്ഥിതി ചെയ്യുന്നത്‌. അതിനെതിരില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരായിരുന്നാലും നിങ്ങളുടെ ഗുണകാംക്ഷികളായി ഗണിച്ച്‌ അവരെ അനുകരിക്കരുത്‌. വേണ്ടതുപോലെ ചിന്തിക്കാത്തതു കൊണ്ട്‌ അത്തരക്കാരെ അനുകരിക്കരുതെന്ന്‌ ഉണര്‍ത്തുകയാണ്‌ ആയത്തിന്റെ അന്ത്യാംശം. 

 ഏതു നിഷേധിയെയും കണ്ണുതുറപ്പിക്കുംവിധമല്ലേ ഖുര്‍ആന്‍ ആശയങ്ങള്‍ അനാവരണം ചെയ്യുന്നത്‌? പക്ഷേ, ചിന്തിക്കുകയും ആശയങ്ങള്‍ക്ക്‌ നേരെ ഹൃദയകവാടം തുറന്നുവെക്കുകയും ചെയ്യേണ്ടത്‌ മനുഷ്യനാണല്ലോ. വളരെക്കുറച്ച്‌ മാത്രമേ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുകയും ചിന്തിക്കുകയും ചെയ്യുന്നുള്ളുവെന്നാണിതിന്റെ ഉദ്ദേശ്യമെന്ന്‌ ഇമാം ഥബരി (റ) എഴുതിയിട്ടുണ്ട്‌. 
  (തഫ്‌സീര്‍ 8:117)
*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        *دِرَاسَةٌ صَغِيرَةٌ*
〰〰〰🔘🔘 🔘🔘〰〰〰


 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 004💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤﴾*

*എത്ര നാടുകളെയാണ്‌ നാം നശിപ്പിക്കുന്നത്‌! അപ്പോള്‍ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ എത്തിയത്‌ രാത്രിയോ മധ്യാഹ്നവേളയില്‍ അവര്‍ വിശ്രമിക്കുമ്പോഴോ ആകുന്നു.*




 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 005💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*فَمَا كَانَ دَعْوَاهُمْ إِذْ جَاءَهُم بَأْسُنَا إِلَّا أَن قَالُوا إِنَّا كُنَّا ظَالِمِينَ ﴿٥﴾*

*അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ വന്നപ്പോള്‍ "നിശ്ചയമായും ഞങ്ങള്‍ അക്രമികളായല്ലോ" എന്നത്‌ മാത്രമായിരുന്നു അവരുടെ വാക്ക്‌.*

*🔘 വിശദീകരണം :-*

   അല്ലാഹു ﷻ വിന്റെ സന്ദേശം സ്വീകരിക്കുവാനും അതിനെതിരില്‍ ഏതൊരാള്‍ നല്‍കുന്ന നിര്‍ദേശവും നിരാകരിക്കാനും ഉപദേശിച്ച ശേഷം അല്ലാഹു ﷻ വിന്റെ സന്ദേശം ധിക്കരിച്ചാലുണ്ടാകുന്ന ഫലങ്ങളെക്കുറിച്ച്‌ താക്കീത്‌ നല്‍കുകയാണ്‌. ദിവ്യസന്ദേശം ധിക്കരിച്ച ധാരാളം പൂര്‍വസമുദായങ്ങളെ അല്ലാഹു ﷻ നശിപ്പിച്ചിട്ടുണ്ട്‌. 

 രാത്രി ഭൗതിക സുഖങ്ങളില്‍ ആറാടിക്കൊണ്ടിരിക്കുമ്പോള്‍ നശിപ്പിക്കപ്പെട്ടവരെ അക്കൂട്ടത്തില്‍ കാണാം. ലൂഥ്‌ നബി(അ)ന്റെ ജനത അങ്ങനെയായിരുന്നു. മധ്യാഹ്‌നവേളയില്‍ വിശ്രമം കൊള്ളുമ്പോള്‍ നശിപ്പിക്കപ്പെട്ടവരുമുണ്ട്, ശുഐബ്‌ നബി(അ)ന്റെ ജനതയെപ്പോലെ. ശിക്ഷ വന്നപ്പോള്‍ തങ്ങള്‍ കുറ്റക്കാരാണെന്ന്‌ സമ്മതിച്ച്‌ അവര്‍ വിലപിച്ചു. പക്ഷേ, അതുകൊണ്ട്‌ പ്രയോജനം ഒന്നുമുണ്ടായില്ല. 

 ഇമാം അബൂഹയ്യാന്‍ (റ) എഴുതുന്നു: ഈ രണ്ടു സമയങ്ങളിലും ശിക്ഷ വരാന്‍ പ്രത്യേക കാരണമുണ്ട്‌- വിശ്രമത്തിന്റെയും വിനോദത്തിന്റെയും സന്ദര്‍ഭമാണത്‌. ആ സമയത്താണ്‌ ശിക്ഷ വന്നെത്തുന്നത്‌ എന്നത്‌ ഏറ്റവും അപമാനകരവും ഗുരുതരവുമത്രെ.  നാശമടഞ്ഞുപോകുന്ന ആളുകള്‍ തല്‍സമയം അത്തരമൊരു സംഹാരകകാര്യത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അശ്രദ്ധയിലായിരിക്കും. (അല്‍ ബഹ്‌റുല്‍ മുഹീഥ്‌ 4:269). ഇഹലോക ശിക്ഷ കൊണ്ട്‌ മാത്രം അവരുടെ കാര്യം അവസാനിക്കുന്നില്ല എന്നതും ശ്രദ്ധേയമത്രെ.

*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        *دِرَاسَةٌ صَغِيرَةٌ*
〰〰〰🔘🔘 🔘🔘〰〰〰


 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 006💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ ﴿٦﴾*

*ആരുടെ അടുക്കലേക്ക്‌ നാം ദൂതന്മാരെ അയച്ചിരുന്നോ അവരോടും ദൂതന്മാരോടും നാം ചോദിക്കുക തന്നെ ചെയ്യും.*



*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        

 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 007💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ۖ وَمَا كُنَّا غَائِبِينَ ﴿٧﴾*

*എന്നിട്ട്‌ ശരിയായ അറിവനുസരിച്ച്‌ അവര്‍ക്ക്‌ നാം വിവരിച്ചു കൊടുക്കും. നാം ഒട്ടും മറഞ്ഞു പോയിരുന്നിട്ടില്ല.*

*🔘 വിശദീകരണം :-*

   പ്രവാചകന്മാര്‍ ദിവ്യസന്ദേശം എത്തിച്ചുതന്നോ ഇല്ലെയോ? തന്നെങ്കില്‍ അത്‌ നിങ്ങള്‍ സ്വീകരിച്ചോ ഇല്ലെയോ എന്നെല്ലാം പരലോകത്ത്‌ അല്ലാഹു ﷻ അവരോട്‌ ചോദിക്കും. അപ്രകാരം തന്നെയാണ്‌ പ്രവാചകന്മാരുടെ സ്ഥിതിയും. അവര്‍ തങ്ങളുടെ കൃത്യം നിര്‍വഹിച്ചോ എന്നു ചോദിക്കും. എന്നിട്ടാണ്‌ ജനങ്ങളുടെ കാര്യത്തില്‍ നീതിന്യായ നടപടി എടുക്കുക. മാത്രമല്ല, അവരുടെ എല്ലാ പ്രവൃത്തികളെയും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന രക്ഷിതാവ്‌ അതെല്ലാം അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യും. 

 ജനസമൂഹങ്ങളോടും പ്രവാചകവര്യന്മാരോടും നടത്തപ്പെടുമെന്ന്‌ പറഞ്ഞ ഈ ചോദ്യം ചെയ്യല്‍ രണ്ടും ഒരേ രീതിയിലുള്ളതല്ല. 'സമൂഹങ്ങളോടുള്ള ചോദ്യം ചെയ്യല്‍ അവരെ ഭയപ്പെടുത്തലും താക്കീതു ചെയ്യലുമത്രെ. സത്യനിഷേധികള്‍ക്കും പാപികള്‍ക്കുമൊക്കെ അതിന്റെ പിന്നില്‍ ശിക്ഷയാണ്‌ ലഭിക്കുക. എന്നാല്‍, മുര്‍സലുകളോടുള്ള ചോദ്യം അവര്‍ക്കൊരു നേരമ്പോക്കായിരിക്കും. സ്ഥാനവര്‍ധനയും പ്രതിഫല ലബ്‌ധിയുമാണ്‌ തന്മൂലം അവര്‍ക്കുണ്ടാവുന്നത്‌.' 
  (ബഹ്‌റ്‌ 4:270) 

 നാം ഒട്ടും മറഞ്ഞുപോയിരുന്നിട്ടില്ല എന്ന്‌ 7-ാം സൂക്തത്തിന്റെ അന്ത്യത്തില്‍ പറഞ്ഞുവല്ലോ. മനുഷ്യന്റെ സമസ്‌ത പ്രവര്‍ത്തനങ്ങള്‍ക്കും ചലനങ്ങള്‍ക്കും താന്‍ സാക്ഷിയായിരുന്നുവെന്നാണ്‌ അല്ലാഹു ﷻ പറയുന്നത്‌. ഇമാം ഇബ്‌നു കസീര്‍(റ) എഴുതുന്നു: മനുഷ്യന്‍ ചെയ്‌തതും പറഞ്ഞതുമായ മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും- കുറഞ്ഞതും അധികമുള്ളതും നിസ്സാരമായതും വമ്പിച്ചതുമെല്ലാം- അല്ലാഹു ﷻ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നതാണ്‌. 
  (ഇബ്‌നു കസീര്‍ 2:201)



*✨ വിശുദ്ധ ഖുർആൻ ✨*
         *✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨*
            *🍃 ഒരു ലഘുപഠനം 🍃*
                        *دِرَاسَةٌ صَغِيرَةٌ*
〰〰〰🔘🔘 🔘🔘〰〰〰

 *📜സൂറത്തുൽ അഅ്‌റാഫ്*
*📜سُورَةُ الْأَعْرَافِ*

*💧ആയത്ത് : 008💧*

                *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٨﴾*

*അന്നു (മനുഷ്യരുടെ പ്രവൃത്തികളെ) തൂക്കുന്നത്‌ സത്യമാണ്‌. അപ്പോള്‍ ആരുടെ തുലാസ്‌ (നന്മ കൊണ്ട്‌) കനം തൂങ്ങുന്നുവോ അവരാണ്‌ വിജയികള്‍.*